കേൾക്കാത്തത് കൊണ്ട് മാത്രം മിണ്ടാതായിപ്പോയ നിലാവാണ് ഇങ്ങനെ നമുക്ക് ചുറ്റും പെയ്തു പെയ്തു പേടിപ്പിക്കുന്നത്. കേൾക്കാത്തത് കൊണ്ട് മാത്രം ഉറുമ്പരിച്ചു തീർന്ന ഹൃദയങ്ങളാണ് വീടുകൾ തലോടിയുടക്കുന്നത് കേൾക്കാത്തത് കൊണ്ട് മാത്രം ദ്രവിച്ചു പോയ ആഗ്രഹങ്ങളാണ് ഡാമിൽ നിറഞ്ഞുയരുന്നത്. കേൾക്കാത്തത് കൊണ്ട് മാത്രം കാറ്റായ പ്രണയങ്ങളാണ് പുസ്തകങ്ങളോടും മരങ്ങളോടും പക പോക്കുന്നത്. കേൾക്കാത്തത് കൊണ്ട് മാത്രം ഉയിരുണങ്ങി പോയ തേങ്ങലുകളാണ് പറയാനുള്ളതിൽ ഇങ്ങനെ നമ്മെ മുക്കി കൊല്ലുന്നത് ഈ ജനാലക്കരികിൽ ഞാനിരിക്കുന്നുണ്ട്. ഒരു നോട്ടമപ്പുറത്ത് നീയും. നമുക്കീ കളിയങ്ങു നിർത്തിയാലോ? - അബ്ദുൽ ബാരി
Words and Beyond.